കെ-റെയിൽ: ശശി തരൂർ പാർട്ടി നിലപാടിനൊപ്പം നിൽക്കണം -കെ. മുരളീധരൻ

കോഴിക്കോട്: ശശി തരൂർ പാർട്ടി നിലപാടിനോടൊപ്പം നിൽക്കണമെന്ന് കെ. മുരളീധരൻ എം.പി. ലീഡർ സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ-റെയിൽ പദ്ധതിയിൽ എതിർപ്പ് അറിയിച്ചുകൊണ്ടുള്ള എം.പിമാരുടെ കത്തിൽ ഒപ്പിടാത്ത തരൂരിന്‍റെ നിലപാട് ദൗർഭാഗ്യകരമാണ്. അനാവശ്യ വിവാദമുണ്ടാക്കാൻ അദ്ദേഹം നിൽക്കരുത്. തരൂർ പാർട്ടി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തെ പുറത്താക്കുമെന്ന് കെ.പി.സി.സി പറഞ്ഞിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഗുണ്ടകളുടെ കൈയിൽനിന്ന് പൊലീസിനെ പോലും രക്ഷിക്കാനാവാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സംസ്ഥാനത്ത് കാര്യങ്ങൾ തീരുമാനിക്കുന്നത് ഗുണ്ടാസംഘങ്ങളാണെന്നും ഇവർക്ക് സല്യൂട്ടടിക്കുകയാണ് പൊലീസെന്നും അദ്ദേഹം വിമർശിച്ചു.

ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത്, മുൻ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു എന്നിവർ സംസാരിച്ചു. ലീഡർ സ്റ്റഡി സെന്‍റർ ജില്ല ചെയർമാൻ സി.പി. വിശ്വനാഥൻ സ്വാഗതവും ജനറൽ കൺവീനർ ആർ. സജിത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Shashi Tharoor should stand with party stand in k rail issue says K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.