തിരുവനന്തപുരം: പരശുരാമ ജയന്തി നേർന്നതിന് പിന്നാലെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.
ശശി തരൂർ പങ്കുവെച്ച ട്വീറ്റ് ഇങ്ങനെ: ഈ വിവാദങ്ങൾ അസംബന്ധമാണ്. ഞാൻ ഈദിന് ആശംസനേർന്നാൽ അത് മുസ്ലിം പ്രീണനമാണെന്ന് പറയും. പരശുരാമ ജയന്തി നേർന്നാൽ ഞാൻ ഉള്ളിൽ സംഘിയാണെന്ന് പറയും. കേരള സർക്കാറിന്‍റെ ഏതാനും പ്രവർത്തനങ്ങളെ ഞാൻ പ്രകീർത്തിച്ചാൽ ഞാൻ കമ്മികളുടെ അനുകമ്പ പിടിച്ചുപറ്റുന്നയാളാകും. ഇനി വിമർശിച്ചാൽ ഞാൻ ആർ.എസ്.എസിൽ ചേരണമെന്നും പറയും. ഇതെന്താണ് വ്യക്തികൾക്ക് അവരുടേതായി ചിന്തിക്കാൻ അവകാശമില്ലേ?''.
കേരളം പരശുരാമൻ മഴുവെറിഞ്ഞുണ്ടായതാണെന്ന ഐതിഹ്യം തരൂർ പരശുരാമ ജയന്തിക്ക് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തരൂർ അശാസ്ത്രീയമായ വാദങ്ങൾ പങ്കുവെക്കരുതെന്നും മൃദുഹിന്ദുത്വം കളിക്കരുതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് തരൂരിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.