അതിവേഗ റെയിൽ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന്​ ശാസ്​ത്ര സാഹിത്യ പരിഷത്ത്

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട്​​ അതിവേഗപാതക്കെതിരെ ശാസ്​ത്ര സാഹിത്യ പരിഷത്ത്​. പദ്ധതിയുടെ സമഗ്ര പരിസ്ഥിതി ആഘാത പഠനവും വിശദ പദ്ധതിരേഖയും ജനങ്ങൾക്ക് ചർച്ചക്കായി നൽകണമെന്നും അതുവരെ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

കേരളത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടത് സമഗ്ര ഗതാഗതനയവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണ്. റെയിൽ ഗതാഗതമാകണം അതി​െൻറ കേന്ദ്ര സ്ഥാനത്ത്. പാത ഇരട്ടിപ്പിക്കലും പൂർണമായ ഇലക്ട്രോണിക്സ് സിഗ്​നലിങ് സംവിധാനവും നടപ്പായാൽ ട്രെയിൻ ഗതാഗതശേഷി വലിയ തോതിൽ വര്‍ധിപ്പിക്കാനും കൂടുതല്‍ വണ്ടി ഓടിക്കാനും കഴിയും. ഇപ്പോള്‍തന്നെ ഇന്ത്യന്‍ റെയിൽവേ പൊതുമേഖലയില്‍ നിർമിച്ച അര്‍ധ അതിവേഗ ട്രെയിനുകളായ ഗതിമാൻ, വന്ദേഭാരത് എന്നീ എക്സ്പ്രസുകള്‍ ഓടിക്കുന്നുണ്ട്. അവ ബ്രോഡ്ഗേജിലാണ്. കേരളത്തിലും ബ്രോഡ്ഗേജ് പാത ശക്തിപ്പെടുത്തിയാല്‍ ഇത്തരം വണ്ടികള്‍ ഓടിക്കാം.

ചില വികസിതരാജ്യങ്ങള്‍ സ്​റ്റാ​ൻഡേർഡ്​ ഗേജ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് കേരളത്തിന് അത് അനുയോജ്യമാകണമെന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതി സ്​റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്ഗേജുമായി ചേര്‍ന്നുപോകില്ല. അതിനാല്‍ അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുകയുമില്ല. നിലവിലുള്ള പാതയില്‍നിന്ന് വളരെ മാറിയായതിനാൽ അതൊരു ഒറ്റയാന്‍ പാതയായിരിക്കും. പദ്ധതിക്കായി ആയിരക്കണക്കിന് വീടുകളും പൊതു കെട്ടിടങ്ങളും ഇല്ലാതാകുമെന്നും ലഭ്യമായ പഠനത്തിൽ പറയുന്നു. ഇത്​ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.

സാമൂഹിക ചെലവുകള്‍കൂടി പരിഗണിച്ചുള്ള നേട്ട കോട്ട വിലയിരുത്തൽ നടക്കണം. ഇത്തരം പ്രാരംഭ നടപടിപോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ടുപോകുന്നത് ആശാസ്യമ​െല്ലന്ന്​ പരിഷത്ത് സംസ്ഥാന പ്രസിഡൻറ്​ എ.പി. മുരളീധരനും ജനറല്‍ സെക്രട്ടറി കെ. രാധനും വാർത്താകു​റിപ്പിൽ പറഞ്ഞു.

Tags:    
News Summary - Shastra Sahitya Parishad calls for halt to high speed rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.