തിരുവനന്തപുരം: ലോക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതല്‍ ഷീ ടാക്‌സി സൗകര്യം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വൃദ്ധ ജനങ്ങള ്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും ഷീ ടാക്‌സി സേവനം പ്രയോജനപ്പെടുത്താം.
തിര ുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്‌സിയുടെ സേവനം തുടക്കത്തില്‍ ലഭ്യമാവുക. ഷീ ടാക്‌സി സേവനം ആവശ്യമുള്ളവര്‍ക്ക് കേന്ദ്രീകൃത കോള്‍ സെൻററിലേക്ക് 7306701200, 7306701400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെൻററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി ഒപ്പം ഈ മൊബൈല്‍ നമ്പരിലേക്ക് വാട്‌സാപ്പ് മുഖേന അയച്ചു കൊടുക്കണം.
ബി.പി.എല്‍. കാര്‍ഡുകാർക്ക് സൗജന്യമായി സേവനം ലഭ്യമാക്കും. മറ്റുള്ളവരില്‍ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കില്‍ നിന്നും പകുതി ഈടാക്കും. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ സേവനം നല്‍കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.