കൊല്ലം: കണ്ണൂർ വിമാനത്താവള ഒാഹരി വിതരണവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരെ ആരോപണവുമായി ആർ.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍. നിയുക്ത പാലാ എം.എൽ.എയും എന്‍.സി.പി നേതാവുമായ മാണി സി. കാപ്പന്‍ 2013ൽ സി.ബി.ഐക്ക് നല്‍കിയതായി പറയുന്ന മൊഴിയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്.
മൊഴിയിലെ കോടിയേരിക്കെതിരായ പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നാണ് ഷിബു ചോദിക്കുന്നത്. കണ്ണൂർ വിമാനത്താവള ഒാഹരി വിതരണവുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി, മകൻ ബിനീഷ് കോടിയേരി എന്നിവരും മുംബൈ മലയാളി ദിനേശ് മേനോനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സൂചനയാണ് മാണി സി.കാപ്പെൻറ മൊഴിയിലുള്ളത്.
ഷിബു ബേബിജോണിെൻറ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങെന: മാണി സി. കാപ്പൻ 3.5 കോടി രൂപ തട്ടിയെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സി.ബി.ഐക്ക് പരാതി നൽകിയിരുന്നു. സി.ബി.ഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി. കാപ്പൻ പറയുന്നത് -‘കണ്ണൂർ എയർപോർട്ട് ഒാഹരി വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെയും മകൻ ബിനീഷിനെയും പരിചയപ്പെടണം. ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം നൽകിയ ശേഷം ദിനേശ് മേനോൻ പറഞ്ഞപ്പോഴാണ് ചില പേമെൻറുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്’.
ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞെന്നും മാണി സി. കാപ്പൻ സി.ബി.ഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു. ഇനി അറിയാൻ താൽപര്യം, ഇപ്പോൾ എൽ.ഡി.എഫ് എം.എൽ.എയായ മാണി സി. കാപ്പൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സി.ബി.ഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ? ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണെമന്നും ഷിബു ബേബിജോൺ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക്പോസ്റ്റിൻെറ പൂർണ്ണ രൂപം
മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത് -
"കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്"
- ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാൻ താൽപര്യം, ഇപ്പോൾ എൽഡിഎഫ് എംഎൽഎയായ മാണി സി കാപ്പൻ, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമർശിച്ച് സിബിഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നൽകിയ മാണി സി കാപ്പൻ ഇപ്പോൾ ഇടതുമുന്നണിയുടെ എംഎൽഎയാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.