അഗളി: അട്ടപ്പാടിയിൽ ഒന്നര വയസ്സുള്ള ആൺകുട്ടിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഭൂതുവഴി ആദിവാസി ഊരിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 12ന് പനി, ഛർദ്ദി, അപസ്മാരം, ശ്വാസതടസ്സം എന്നീ രോഗങ്ങൾ മൂലം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഷിെഗല്ല മൂലമുള്ള മസ്തിഷ്കജ്വരമാണ് ബാധിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രാഥമിക ചികിത്സക്കുശേഷം വെൻറിലേറ്റർ ആംബുലൻസ് സംവിധാനത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില മെച്ചപ്പെട്ടതായും വാർഡിലേക്ക് മാറ്റിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഭൂതുവഴി ഊരിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിെൻറ സാമ്പിളുകൾ ശേഖരിച്ച് പാലക്കാട് ജില്ല ആശുപത്രിയിലെ ലാബിൽ പരിശോധനക്ക് അയച്ചു.
ശിരുവാണി പുഴയിലെയും തുമ്പപ്പാറ കുടിവെള്ള പദ്ധതിയിലെയും വെള്ളമാണ് രോഗബാധയുടെ പശ്ചാത്തലത്തിൽ പാലക്കാട് െഡപ്യൂട്ടി ഡി.എം.ഒ ഡോ. അനൂപിെൻറ നേതൃത്വത്തിൽ പരിശോധനക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.