കൊച്ചി: എറണാകുളം ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച ചോറ്റാനിക്കര സ്വദേശി രോഗമുക്തയായി ആശുപത്രി വിട്ടു. പ്രദേശത്ത് നിരീക്ഷണവും പരിശോധനകളും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു. പഞ്ചായത്ത് നേതൃത്വവും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ യോഗത്തിൽ തുടർനടപടി ചർച്ച ചെയ്തു.
ഷിഗല്ല സംശയത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ചോറ്റാനിക്കര സ്വദേശിയുടെ സാമ്പിൾ റീജനൽ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചതോടെയാണ് രോഗവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഡിസംബർ 23നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ വീട്ടിലെ ഉൾപ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിെൻറ സാമ്പിൾ പരിശോധനക്ക് അയച്ചു. രോഗ ഉറവിടം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് വെള്ളത്തിെൻറ സാമ്പിൾ ശേഖരിച്ചത്.
കൂടാതെ, പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയോജിതമായി പരിശോധന നടത്തിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.