കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സമ്പൂർണ കടയടപ്പ് സമരം നടത്തും. സെക്രേട്ടറിയറ്റ് നടയിലും 25,000 കേന്ദ്രങ്ങളിലും ഉപവാസ സമരവും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു.
കടകൾ തുറക്കുന്നതിന് സർക്കാറിെൻറ ടി.പി.ആർ മാനദണ്ഡങ്ങൾ വ്യാപാരികൾക്ക് നേരെ മാത്രമാണ്. സർക്കാറിൻെറ ബിവറേജസ് ഔട്ട്ലെറ്റുകൾക്കും കള്ളുഷാപ്പുകൾക്കും, ട്രാൻസ്പോർട്ട് ബസുകൾക്കും ഇല്ലാത്ത ടി.പി.ആർ മാനദണ്ഡം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.