തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ അഡീഷനൽ എസ്.പി എ.പി. ഷൗക്കത്ത് അലി സംസ്ഥാന പൊലീസില്‍നിന്ന് ഐ.പി.എസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍. 2018 ബാച്ചില്‍ ഐ.പി.എസ് ലഭിക്കാവുന്നവരുടെ പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ശിപാര്‍ശ ചെയ്തിട്ടുള്ളത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തിെൻറ പേരില്‍ സി.പി.എമ്മിെൻറ കണ്ണിലെ കരടായ കെ.വി. സന്തോഷിെൻറ പേരും ഉള്‍പ്പെട്ട പട്ടിക സംസ്ഥാന സര്‍ക്കാറിെൻറ പരിഗണനയിലാണ്. 2018 ബാച്ചിലെ എസ്.പിമാരില്‍ 11 പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഐ.പി.എസ് നല്‍കേണ്ടത്. ഇതിലേക്ക് 40 എസ്.പിമാരുടെ പട്ടികയാണ് നൽകിയത്.
2017ലെ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് എസ്.പിമാര്‍ക്ക് ഇപ്പോഴും ഐ.പി.എസ് നൽകാനുണ്ട്. അതിനായി നല്കിയ പട്ടിക ഇപ്പോഴും കേന്ദ്രത്തിെൻറ പരിഗണനയിലാണ്. ഇതില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥരും 2018 ലെ പട്ടികയിലുണ്ട്. ഇവര്‍ക്ക് 2017ലെ പട്ടിക അനുസരിച്ച് ഐ.പി.എസ് ലഭിച്ചാല്‍ ഷൗക്കത്ത് അലിയുടെയും കെ.വി. സന്തോഷിെൻറയും സാധ്യത വര്‍ധിക്കും. കെ.വി. സന്തോഷ് ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്.പിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.