തിരുവനന്തപുരം: രാജിവെക്കില്ലെന്ന വൈസ് ചാൻസലർമാരുടെ നിലപാടിന് മറുപടിയുമായി രാജ്ഭവനിൽ ഗവർണറുടെ വാർത്ത സമ്മേളനം. രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നവംബർ മൂന്നിന് അഞ്ചുമണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.
നിയമോപദേശം തേടിയ ശേഷമാണ് നടപടി. വി.സിമാരോട് അനുകമ്പയുണ്ട്. എന്നാൽ, വിധി എതിരാണ്. അവർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. യോഗ്യതയുണ്ടെങ്കിൽ സ്ഥാനം ലഭിക്കും. കുഴപ്പം വി.സി നിയമന പ്രക്രിയയിലാണ്. വി.സിമാരോട് രാജിവേണ്ടെന്ന് പറഞ്ഞത് എൽ.ഡി.എഫ് ആണ്. ഒരു വി.സിയെയും പുറത്താക്കിയിട്ടില്ല. വി.സിമാർക്ക് സ്വാഭാവിക നിതീ നിഷേധിച്ചിട്ടില്ല.
മാധ്യമങ്ങളോട് തനിക്ക് ബഹുമാനമാണുള്ളത്. മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡർമാർ എത്തുന്നു. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് താനല്ല. ചെപ്പടി വിദ്യ കാട്ടുന്നവർക്കെതിരെ പിപ്പിടി വിദ്യയാകാമെന്നും ഗവർണർ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.