ബൈക്കിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചതിന്​ സി.​െഎ.ടി.യുക്കാരന്​ എസ്​.​െഎയുടെ മർദ്ദനമെന്ന്​ പരാതി

പത്തനംതിട്ട: ബൈക്കിൽ  ഹെൽമെറ്റില്ലാതെ യാത്ര ചെയ്​തതി​​​െൻറ പേരിൽ ഡി. വൈ. എഫ്.​ െഎ നേതാവും സി. ​െഎ. ടി. യു ജില്ലാ കമ്മിറ്റി ഒാഫീസ്​ സെക്രട്ടറിയുമായ  വള്ളിക്കോട്​ സ്വദേശി  അഖിലിനെ പത്തനംതിട്ട എസ്​.െഎ  മർദിച്ചതായി പരാതി. ശനിയാഴ്​ച രാവിലെ 11 ന്​ വള്ളിക്കോട്​ താഴൂർക്കടവിന്​ സമീപം ബൈക്ക്​ തടഞ്ഞ്​ നിർത്തിയശേഷം സ്​റ്റേഷനിൽ കൊണ്ട്​ വന്ന്​ മർദ്ദിക്കയായിരുന്നുവെന്നാണ്​ പരാതി. 

വിവരം അറിഞ്ഞ്​ സി പി എം പ്രവർത്തകർ സ്​റ്റേഷനിൽ എത്തുകയും എസ്​.െഎ ദീപക്ക​​ുമായും ​പൊലീസുകാരുമായും വാക്കേറ്റം ഉണ്ടാകുകയും ചെയ്​തു   അഖിലി​​​െൻറ കൈ പിടിച്ച്​ തിരിച്ചതായും അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്​. അഖിലിനെ പിന്നീട്​ ജാമ്യത്തിൽ വിട്ടു. എന്നാൽ, ബൈക്ക്​ തട​ഞ്ഞപ്പോൾ അഖിൽ പിഴ അടക്കാൻ തയ്യാറായില്ലെന്നും ചീത്ത വിളിച്ചതായും എസ്​ ​െഎ പറഞ്ഞു. ഇതി​​​െൻറ പേരിൽ കേസേടുത്തതായും അദ്ദേഹം വ്യക്​തമാക്കി.   

Tags:    
News Summary - SI attack CITU activist-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.