തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ് നാലാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു നാലു പ്രതികൾക്ക് നേരത്തെ ഹൈകോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
സിബി മാത്യൂസിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ നമ്പി നാരായണനും ഇരകളും മാലി സ്വദേശികളുമായ മറിയം റഷീദയും ഫൗസിയ ഹസനും ഹരജി നൽകിയിരുന്നു.
ചാരക്കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് എന്നനിലയില്‍ ഐ.ബിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നുമാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാല്‍, മനഃപൂര്‍വം സിബി മാത്യൂസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നെന്നും അതിനാൽ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു നമ്പി നാരായണെൻറ വാദം.
മുൻ പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരടക്കം 18 പേരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.