തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ നാലാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസിനെ അടുത്ത വ്യാഴാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ താൻ നിരപരാധിയാണെന്ന് കാട്ടി സിബി മാത്യു മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തെങ്കിലും ഈ ആവശ്യം ഇപ്പോൾ പരിഗണിക്കരുതെന്ന് സി.ബി.ഐ വാദിച്ചു.
ഇതിനെ തുടർന്നാണ് സിബി മാത്യൂസിെൻറ അഭിഭാഷകൻ അപേക്ഷ പരിഗണിക്കുന്ന അടുത്ത വ്യാഴാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചത്. വ്യാഴാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരുലക്ഷംരൂപയുടെ ജാമ്യത്തിൽ വിടണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രതിയായ മുൻ ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഒാഫിസർ പി.എസ്. ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് ജൂലൈ ഒന്നുവെര ഹൈകോടതി നീട്ടി.
ജയപ്രകാശ് നൽകിയ ജാമ്യഹരജിയിൽ അഡീ. സോളിസിറ്റർ ജനറൽ സി.ബി.ഐക്ക് വേണ്ടി ഹാജരാകുമെന്നും ഇതിനായി സമയം വേണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂലൈ ഒന്നിലേക്ക് കേസ് മാറ്റിയതിനെ തുടർന്നാണ് അതുവരെ അറസ്റ്റും തടഞ്ഞ് ജസ്റ്റിസ് കെ. ഹരിപാൽ ഉത്തരവിട്ടത്. അതേസമയം, ഹരജിയിൽ കക്ഷിചേരാൻ ചാരക്കേസിൽ ഇരയാക്കപ്പെട്ട ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ അപേക്ഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.