വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് പൂക്കോട് സർവകലാശാലയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. ടി. സിദ്ധീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് പൂക്കോട് സർവകലാശാല കവാടത്തിൽ ദിവസവും അരങ്ങേറുന്നത്. എ.ബി.വി.പി, കെ.എസ്.യു സംഘടനകൾ കവാടത്തിൽ നിരാഹാര സമരം നടത്തുന്നുണ്ട്.
ഇന്നലെ എം.എസ്.എഫ് യൂനിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയും മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി കെ.എസ്.യു നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച മാർച്ച് നടത്തും. കോൺഗ്രസിന്റെ ജില്ല, സംസ്ഥാന നേതാക്കൾ നിരാഹാരമിരിക്കുന്നവരെ അഭിവാദ്യം ചെയ്യാൻ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.