സിദ്ധാർഥന്റെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 22ലേക്ക് മാറ്റി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മേയ് 22ലേക്ക് മാറ്റി. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ എട്ടുപേരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാനുള്ള സിദ്ധാർഥന്റെ അമ്മ ഷീബയുടെ ഹരജി കോടതി അംഗീകരിച്ചു. അമ്മയുടെ ഭാഗം കൂടി കേട്ട ശേഷമാകും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം സ്വീകരിക്കുക.

തിങ്കളാഴ്ചയാണ് ഷീബ ഹൈകോടതിയിൽ ഹരജി നൽകിയത്. സിദ്ധാർഥന് ക്രൂരമർദം ഏൽക്കേണ്ടി വന്നെന്നും കേസിൽ തുടരന്വേഷണം വേണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. മകന്റെ മരണ കാരണം ഇനിയും വ്യക്തമല്ല. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അവർ ഹരജിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം, കേസന്വേഷിക്കുന്ന സി.ബി.ഐ സംഘവും പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജിലെ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. സിദ്ധാർഥൻ മരിച്ച സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളും എസ്.എഫ്.ഐ നേതാക്കളും അടക്കമുള്ള 18 പേരെ പ്രതി ചേർത്തിട്ടുണ്ട്.

Tags:    
News Summary - JS Siddharthan's death: High Court adjourned Accused's bail plea to May 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.