സിദ്ധാർത്ഥന്‍റെ മരണം: സി.ബി.ഐക്ക് ഇന്ന് മാതാപിതാക്കൾ മൊഴി നൽകും

വൈ​ത്തി​രി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്ന് മാതാപിതാക്കൾ സി.ബി.ഐക്ക് മൊഴി നൽകും. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വയനാട്ടിലെത്തിയാണ് മൊഴി നൽകുക.

അതേസമയം, കേ​സി​ൽ 20 പ്രതികൾക്ക് പുറമെ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടാ​വു​മെ​ന്നാണ് സൂ​ച​ന. സി.​ബി.​ഐ ക​ൽ​പ​റ്റ ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ്‌ ക്ലാ​സ്‌ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ എ​ഫ്‌.​ഐ.​ആ​റി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

സി.​ബി.​ഐ​യു​ടെ ഡ​ൽ​ഹി യൂ​നി​റ്റി​ലെ എ​സ്.​പി സു​ന്ദ​ര്‍വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വ​യ​നാ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി തെ​ളി​വെ​ടു​ത്തിട്ടുണ്ട്. വൈത്തിരി റസ്റ്റ് ഹൗസിലാണ് സി.ബി.ഐ താത്കാലികമായി ക്യാമ്പ് ചെയ്യുന്നത്. സി.ബി.ഐക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് പൊലീസ് മേധാവിക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Siddharthan's Parents will give statement to CBI today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.