കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യ ഹരജിയിൽ കക്ഷി ചേരാൻ മാതാവ് എം.ആർ. ഷീബക്ക് ഹൈകോടതിയുടെ അനുമതി.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഷീബ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. റാഗിങ്, ആത്മഹത്യ പ്രേരണ, മർദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹരജിയെ എതിർത്താണ് കക്ഷിചേരാൻ ഷീബയുടെ ഹരജി. ജാമ്യ ഹരജികളും ഷീബയുടെ ഹരജിയും മേയ് 22ന് പരിഗണിക്കാൻ മാറ്റി.
റാഗിങ് അടക്കം അതിക്രൂരമായ ആക്രമണമാണ് മകന് നേരിടേണ്ടിവന്നതെന്നും മരണകാരണം പൂർണമായും ഇപ്പോഴും വ്യക്തമായിട്ടില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് ഷീബയുടെ ഹരജി. തുടരന്വേഷണം വേണ്ടതുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.