സിദ്ധാർഥ്

സിദ്ധാർഥന്‍റെ മരണം: പ്രാഥമിക കുറ്റപത്രം ഹൈകോടതിയിൽ

കൊ​ച്ചി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സി.​ബി.​ഐ ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര​ജി​ക​ളി​ലാ​ണ്​ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ്​ പ്ര​തി​ക​ൾ​ക്ക് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ജ​സ്റ്റി​സ് സി. ​പ്ര​തീ​പ് കു​മാ​ർ, ഹ​ര​ജി​ക​ൾ വീ​ണ്ടും വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സി​ദ്ധാ​ർ​ഥ് നേ​രി​ട്ട​ത് ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഗു​രു​ത​ര​മാ​ണെ​ന്നും കോ​ട​തി​യെ സി.​ബി.​ഐ അ​റി​യി​ച്ചി​രു​ന്നു. റാ​ഗി​ങ്, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, മ​ർ​ദ​നം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മു​ണ്ടാ​കു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തെ​ന്നും 60 ദി​വ​സ​മാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ത​ങ്ങ​ൾ​ക്ക്​ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ്ര​തി​ക​ളാ​യ അ​രു​ൺ കേ​ലോ​ത്ത്, എ​ൻ. ആ​സി​ഫ് ഖാ​ൻ, എ. ​അ​ൽ​ത്താ​ഫ്, റെ​യ്ഹാ​ൻ ബി​നോ​യ്, എ​സ്.​ഡി. ആ​കാ​ശ്, എ​സ്. അ​ഭി​ഷേ​ക്, ഡോ​ൺ​സ് ഡാ​യ്, ബി​ൽ​ഗേ​റ്റ് ജോ​ഷ്വ ത​ണ്ണി​ക്കോ​ട്, വി. ​ന​ഫീ​സ് തു​ട​ങ്ങി​യ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags:    
News Summary - Siddharth's death: Preliminary charge sheet in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.