സിദ്ധാർഥന്റെ മരണം: സി.ബി.ഐക്ക് എല്ലാ സഹായവും നൽകണമെന്ന് ഡി.ജി.പിക്ക് സംസ്ഥാന സർക്കാറിന്റെ നിർദേശം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥ​ന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് മേധാവിക്ക് പുതിയ നിർദേശം നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സി.ബി.ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. സിദ്ധാർഥൻ കേസിൽ അന്വേഷണം തുടങ്ങിയ സി.ബി.ഐക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുക്കണമെന്നാണ് പൊലീസ് മേധാവിക്ക് നൽകിയിരിക്കുന്ന നിർദേശം. ക്യാമ്പ് ഓഫീസും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങള്‍ ഉൾപ്പെടെ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്.

ഇതിനിടെ, സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട സി.ബി.ഐ. സംഘം വയനാട്ടിലെത്തി. ഡൽഹിയിൽ നിന്നുള്ള നാലംഗ സംഘമാണ് പ്രാഥമിക അന്വേഷണത്തിനായി വയനാട്ടിലെത്തിയത്. സിദ്ധാര്‍ഥന്‍റെ അച്ഛന്റെ ‌മൊഴി സി.ബി.ഐ ചൊവ്വാഴ്ച രേഖപ്പെടുത്തും

ഇന്നലെ കണ്ണൂരിലെത്തിയ സംഘം അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡിവൈ.എസ്.പിയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. വയനാട്ടിൽ ജില്ല പൊലീസ് മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംഘം വൈത്തിരി ഗസ്റ്റ് ഹൗസിൽ എത്തി. ഇവിടം ക്യാമ്പ് ഓഫീസ് ആക്കിയാണ് പ്രവർത്തനം. കേരളത്തിലെ സി.ബി.ഐ. യൂണിറ്റുകളിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനൊപ്പം വരും ദിവസങ്ങളിൽ ചേരും. പൂക്കോട് കോളജ് സന്ദർശിച്ചും പ്രതികളെ ചോദ്യം ചെയ്തും വിവരശേഖരണത്തിന് സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

Tags:    
News Summary - Siddharth's death: State government instructs DGP to provide all assistance to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.