സിദ്ധാർഥന്റെ മാതാപിതാക്കൾ നാളെ സി.ബി.ഐക്ക് മൊഴി നൽകും

വൈ​ത്തി​രി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച മാ​താ​പി​താ​ക്ക​ൾ സി.​ബി.​ഐ​ക്ക് മൊ​ഴി ന​ൽ​കും. ഇ​തി​നാ​യി മാ​താ​പി​താ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും വ​യ​നാ​ട്ടി​ലെ​ത്തും. ചൊ​വ്വാ​ഴ്ച വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി വൈ​ത്തി​രി ഗ​വ. റെ​സ്റ്റ് ഹൗ​സ് ക്യാ​മ്പ് ഓ​ഫി​സി​ലെ​ത്താ​നാ​ണ് സി.​ബി.​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി.​ബി.​ഐ​യു​ടെ ഡ​ൽ​ഹി യൂ​നി​റ്റി​ലെ എ​സ്.​പി സു​ന്ദ​ര്‍വേ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ശ​നി​യാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മ​ല​യാ​ളി​ക​ളാ​യ നാ​ലു ഉ​ദ്യോ​ഗ​സ്ഥ​ർ​കൂ​ടി ഉ​ട​ൻ സം​ഘ​ത്തി​ൽ ചേ​രും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഒ​രാ​ഴ്ച സി.​ബി.​ഐ സം​ഘം വ​യ​നാ​ട്ടി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ല്‍, സി​ദ്ധാ​ർ​ഥ​ൻ ആ​ള്‍ക്കൂ​ട്ട വി​ചാ​ര​ണ നേ​രി​ട്ട കു​ന്നി​ന്‍പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ ഇ​വ​ർ സ​ന്ദ​ര്‍ശി​ക്കും.

അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കും. ഫെ​ബ്രു​വ​രി 18നാ​ണ് ബി.​വി.​എ​സ്‍സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ജെ.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ മൂ​ന്നു​ദി​വ​സ​ത്തെ ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ഇ​ന്നു​മു​ത​ൽ

ക​ൽ​പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും ഇ​ട​പെ​ടു​ന്നു. തി​ങ്ക​ളാ​ഴ്ച പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ​ത്തി ക​മീ​ഷ​ൻ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. അ​ഞ്ചു​ദി​വ​സം ഇ​വ​ർ കാ​മ്പ​സി​ലു​ണ്ടാ​കും. അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ക്കും.

Tags:    
News Summary - Siddharth's parents will give their statement to the CBI tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.