'സിദ്ദീഖ് കാപ്പനെ എയിംസിലേക്ക്​ മാറ്റണം'; ചീഫ്​ ജസ്​റ്റിസിന്​ കത്തെഴുതി യു.ഡി.എഫ്​ എം.പിമാർ

ബംഗളൂരു: കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട്‌ യു.പിയിൽ കസ്​റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക്​ മാറ്റണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ്​ എം.പിമാർ. ഇതുസംബന്ധിച്ച്​ 11 എം.പിമാർ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ എൻ.വി രമണക്ക്​ കത്തയച്ചു.സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും യു.പി മഥുരയിലെ ആശുപത്രി കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാനത്ത്​ അറിയിച്ചിരുന്നു. 

ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ് അഗിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരാണ് ചീഫ്​ ജസ്റ്റിസിന്​​ കത്ത്​ നൽകിയത്​. കാപ്പന്‍റെ കാര്യത്തിൽ ചെയ്യാൻ കഴിയുന്നതിന്‍റെ പരമാവധി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ഇ.ടി മുഹമ്മദ്​ ബഷീർ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന മൗനം വഞ്ചനാപരമാണെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ്​ എം.പിയുടെ പ്രതികരണം. കെ.സുധാകരൻ, കെ. മുരളീധരൻ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആ​േന്‍റാ ആന്‍റണി, എൻ.കെ പ്രേമചന്ദ്രൻ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവരും ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന ആവശ്യം അഭ്യർഥിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.