ഇരിട്ടി: കായൽ, കടൽതീരങ്ങളിലെ പരമ്പരാഗത തോണിനിർമാതാക്കളുടെ ശൈലിയും രീതിയുമൊന്നും അറിയില്ലെങ്കിലും ഇരിട്ടി നേരമ്പോക്കിലെ ചങ്ങരോത്ത് സിജു സ്വന്തമായി നിർമിച്ച തോണി നീറ്റിലിറക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് ചെറിയ തോണി നിർമിച്ചത്.
പഴയമരങ്ങൾ ഈർന്ന് പട്ടികകളാക്കി ഘടിപ്പിച്ച് ഉപരിതലത്തിൽ ഫൈബർ ആവരണം പൊതിഞ്ഞാണ് സിജുവിെൻറ തോണി വാട്ടർ പ്രൂഫാക്കിയത്.
പഴശ്ശി ജലാശയത്തിലും ഇരിട്ടി പുഴയിലും ചൂണ്ടയിട്ട് മീൻ പിടിക്കാൻ പാകത്തിലാണ് തോണി രൂപപ്പെടുത്തിയത്. മരത്തിൽ കൊത്തുപണിയിൽ വിദഗ്ധനാണ് സിജു. ആശാരിപ്പണിയിൽനിന്നാണ് തോണിനിർമാണത്തിലെ പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.