ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ആവശ്യകത വിശദീകരിച്ച് ദേശീയതലത്തിൽ പ്രചാരണത്തിനൊരുങ്ങി സി.പി.എം. പദ്ധതി പരിസ്ഥിതി സൗഹൃദവും ഭാവി മുന്‍നിര്‍ത്തിയുള്ളതാണെന്നും ബോധ്യപ്പെടുത്തിയും പ്രതിഷേധങ്ങള്‍ രാഷ്ട്രീയ താല്പര്യത്തോടെയാണെന്നും കേരള ജനതയുടെ പൊതുവികാരമല്ലെന്നും ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമായിരിക്കും നടത്തുക.
അതേസമയം, കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയോട് സിൽവർ ലൈൻ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റേതെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ എ. വിജയരാഘവൻ പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും നടത്തുന്നത് സമരാഭാസം മാത്രമാണ്. ബഹുജന പിന്തുണയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ഡൽഹിയിലെ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം ഇന്ത്യക്ക് അപമാനമാണെന്നും സംസ്ഥാനങ്ങളുടെ വികസനത്തിനായി നിലകൊള്ളേണ്ടവർ എതിര് നിൽക്കുന്നത് ആലോചിക്കാൻ കഴിയാത്തതാണെന്നും എ.കെ. ബാലൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സിൽവർ ലൈൻ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് ദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗം ഞായറാഴ്ച അവസാനിക്കും. കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ സംഘടന റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി യോഗം അന്തിമ രൂപം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.