സിൽവർ ലൈൻ സാമൂഹികാഘാത പഠനം; സർവേ ഏജൻസികളുടെ കാലാവധി പുതുക്കും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കിടയിലും സിൽവർ ലൈനിനായി സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികൾക്കുള്ള കാലാവധി പുതുക്കിനൽകാൻ സർക്കാർ തീരുമാനം. ഒരാഴ്ചക്കകം വിജ്ഞാപനമിറക്കുമെന്നാണ് വിവരം. ശക്തമായ എതിർപ്പിനെ തുടർന്ന് സർവേ പാതിവഴിയിൽ നിലച്ചിരുന്നു. കല്ലിടലിന് പകരം ജിഗോ ടാഗിങ് രീതിൽ പഠനം നടത്താൻ റവന്യൂ വകുപ്പ് നിർദേശിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

പിന്നാലെ ഏജൻസികൾക്കനുവദിച്ച സമയപരിധിയും തീർന്നിരുന്നു. വിജ്ഞാപനം പുതുക്കി പുറപ്പെടുവിക്കുമെന്ന് റവന്യൂ വകുപ്പ് നേരത്തെ വ്യക്തമാക്കിയെങ്കിലും നടപടികൾ നിലക്കുകയായിരുന്നു. വിജ്ഞാപനം പുതുക്കണമെന്ന് കെ-റെയിൽ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കിനൽകുന്ന രീതി നിയമപ്രകാരമില്ല.

നിശ്ചിത കാലയളവിനകം പഠനം പൂർത്തിയാക്കാത്ത പക്ഷം പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. എന്നാൽ സിൽവർ ലൈൻ വിഷയത്തിൽ ഏജൻസികളുടെ കുഴപ്പം കൊണ്ടല്ല, പ്രതിഷേധംമൂലമാണ് പഠനം പൂർത്തിയാക്കാഞ്ഞതെന്നും അതിനാൽ പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കിനൽകണമെന്നുമായിരുന്നു കെ-റെയിലിന്‍റെ ആവശ്യം. ഇക്കാര്യം റവന്യൂ വകുപ്പ് നിയമവകുപ്പിന്‍റെ പരിശോധനക്ക് വിട്ടു. കെ-റെയിൽ നിലപാട് ശരിയാണെന്ന് നിയമവകുപ്പ് വ്യക്തമാക്കിയതോടെയാണ് കരാർ പുതുക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കേണ്ടിയിരുന്നത് ഏപ്രില്‍ ആദ്യവാരമായിരുന്നു. മറ്റ് ജില്ലകളിൽ തൊട്ടടുത്ത മാസങ്ങളിലും. ഈ സമയപരിധിക്കുള്ളിൽ പഠനം എങ്ങുമെത്തിയിരുന്നില്ല.

സാമൂഹികാഘാത പഠനത്തിനായി ഇതുവരെ ചെലവിട്ടത് 20.50 കോടി രൂപയാണ്. ബലംപ്രയോഗിച്ചുള്ള കല്ലിടൽ സർക്കാർ അവസാനിപ്പിച്ചെങ്കിലും ഇതിനായി മാത്രം ചെലവഴിച്ചത് 1.33 കോടിയാണ്. ജപ്പാൻ ഇന്‍റർനാഷനൽ കോഓപറേഷൻ ഏജൻസിയുടെ (ജൈക്ക) വായ്പ കേന്ദ്രധനമന്ത്രാലയം ഉപേക്ഷിച്ചതോടെ വിദേശവായ്പയുടെ കാര്യത്തിൽ കെ-റെയിലിന്‍റെ ഏറ്റവും വലിയ പ്രതീക്ഷയാണ് നഷ്ടമായത്.

വിട്ടുമാറാതെ അനിശ്ചിതത്വം

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ഠ​ന​ത്തി​ന്​ ക​രാ​ർ പു​തു​​ക്കി​യാ​ലും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ഭാ​വി​യി​ൽ അ​നി​ശ്ചി​ത​ത്വം. പ​ദ്ധ​തി മേ​ഖ​ല​ക​ൾ ജി​യോ ടാ​ഗി​ങ്​ വ​ഴി അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്ന​ത​ല്ലാ​തെ സ​ർ​വേ​യു​ടെ രീ​തി​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ല. പൂ​ർ​ണ​മാ​യും ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചാ​ൽ മാ​ത്രം ന​ട​ക്കു​ന്ന സ​ർ​വേ​യും വി​വ​ര​ശേ​ഖ​ര​ണ​വു​മാ​ണ്​ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​കം.

പ​ദ്ധ​തി മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ്​ സ​ർ​വേ ന​ട​ത്തേ​ണ്ട​ത്. ഇ​തി​നാ​യി 75 ചോ​ദ്യ​ങ്ങ​ളു​ൾ​പ്പെ​​ടു​ന്ന ചോ​ദ്യാ​വ​ലി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക​ല്ലി​ട​ൽ ത​ന്നെ പ്ര​ശ്​​ന​സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ ഭൂ​വു​ട​മ​ക​ൾ നി​സ്സ​ഹ​ക​രി​ച്ചാ​ൽ വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള സ​​ർ​വേ എ​ങ്ങ​നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന​തി​ലാ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പം. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നൊ​ടു​വി​ൽ വീ​ട്ടു​ട​മ സ​ർ​വേ ഫോ​മി​ൽ ഒ​പ്പി​ട്ടു​ന​ൽ​ക​ണ​മെ​ന്ന​തി​നാ​ൽ വി​ശേ​ഷി​ച്ചും.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ മൂ​ല​മു​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ള്‍, ബാ​ധി​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ള്‍, ന​ഷ്ടം സം​ഭ​വി​ക്കു​ന്ന വീ​ടു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ്​ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ കെ-​റെ​യി​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - Silver Line Social Impact Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.