കാക്കനാട്: ഇരുവൃക്കകളും തകരാറിലായ യുവ ഗായകൻ ചികിത്സസഹായം തേടുന്നു. തെങ്ങോട് പള്ളത്തുഞാലില് പി.വി. അഖിലാണ് (30) കാരുണ്യം തേടുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കല്‍ ഉൾപ്പെടെയുള്ള ചികിത്സക്ക് 50 ലക്ഷമാണ് വേണ്ടത്.
ഗാനമേളകളിൽ ഗായകനായി പോയിരുന്ന അഖിലിന്റെ രോഗാവസ്ഥയെത്തുടർന്ന് ആകെയുണ്ടായിരുന്ന ഉപജീവന മാർഗം നിലച്ചതോടെ വലിയ ദുരിതമാണ് കുടുംബം നേരിടുന്നത്. വിവാഹം കഴിഞ്ഞിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സക്കുള്ള പണം സ്വരൂപിക്കാൻ പി.വി. അഖിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.
തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള, വൈസ് ചെയർമാൻ അബ്ദു ഷാന, സ്ഥിരംസമിതി അധ്യക്ഷ സ്മിത സണ്ണി എന്നിവർ രക്ഷാധികാരികളായും വാർഡ് കൗൺസിലർ സുനി കൈലാസൻ ചെയർപേഴ്സനായും കെ.എ. ശശി ജനറൽ കൺവീനറായും സി.ആർ. രാഹുൽരാജ് ട്രഷററായും ചികിത്സ സഹായ നിധി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ചികിത്സ സഹായം സമാഹരിക്കാനായി കാക്കനാട് സിവിൽ സ്റ്റേഷൻ എസ്.ബി.ഐ ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് സഹായം തേടുകയാണ്.
എസ്.ബി.ഐ, തൃക്കാക്കര സിവിൽ സ്റ്റേഷൻ ബ്രാഞ്ച്, പി.വി. അഖിൽ ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പർ: : 43482628163. ഐ.എഫ്.എസ്.സി: SBIN0070339
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.