നടിയെ അക്രമിച്ച കേസ്: റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. ദിലീപും റിമിയും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ഗായികയെ ചോദ്യം ചെയ്തത്. റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് അന്വേഷണ സംഘം നിർദേശിച്ചതായാണ് സൂചന.

അക്രമിക്കപ്പെട്ട നടിയും റിമി ടോമിയും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് ഇവർ അകലുകയായിരുന്നു. നേരത്തെ, ദിലീപിന്‍റെ വീട്ടിൽ റെയ്ഡ് നടന്ന അതേസമയം തന്നെ റിമിയുടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു. 
 

Tags:    
News Summary - Singer Rimi Tommy Questioned by Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.