തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസർ വി. സിന്ധുമോൾക്ക്. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സെലക്ഷൻ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സംസ്ഥാനതല നഴ്സസ് ദിനാഘോഷ ചടങ്ങിൽ മന്ത്രി വീണ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.
ആർ. ഭുവനേന്ദ്രൻ നായരുടെയും ഡി. വിജയമ്മയുടെയും മകളായ സിന്ധുമോൾ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. ബിജുവിന്റെ ഭാര്യയാണ്. മക്കൾ: അനന്യ, അനീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.