ഇടതുപക്ഷ പാർട്ടികളുടെ ഏകീകരണത്തിന് സമയമായെന്ന് യെച്ചൂരി

കൊല്ലം: ഇടതുപക്ഷ പാർട്ടികളുടെ ഏകീകരണത്തിന് സമയമായെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി യെ പരാജയപ്പെടുത്താൻ കോൺഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളുമായി ധാരണയാകാമെന്നും സി.പി.ഐയുടെ 23ാം പാർട്ടി കോൺഗ്രസിൽ സംസാരിക്കവെ യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബി.​ജെ.​പി​യും അ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ്​​പ​രി​വാ​റും ത​ന്നെ​യാ​ണ്​ മു​ഖ്യ​ശ​ത്രു​വെ​ന്നും ആ ​ശ​ക്തി​ക​ളെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ്​ ഉ​ൾ​പ്പെ​ടെ രാ​ഷ്​​ട്രീ​യ​പ്ര​സ്​​ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​മാ​കാ​മെ​ന്നുമാണ് സി.​പി.​െ​എ. 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച്​ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ര​ട്​ രാ​ഷ്​​ട്രീ​യ​പ്ര​മേ​യത്തിന്‍റെ ഉള്ളടക്കം.   

ബി.​ജെ​.പി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും അഭിപ്രായപ്പെട്ടിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ വിശാല ഇടപക്ഷ ഐക്യം ശക്തിപ്പെടുത്തണം. ഇ​ട​ത് ഐ​ക്യം മു​ൻ​നി​ർ​ത്തി വി​ശാ​ല പൊ​തു​വേ​ദി വേ​ണ​മെ​ന്നും കാ​നം പ​റ​ഞ്ഞു.
 

Tags:    
News Summary - sitaram yechuri at cpi party congress-politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.