വലത് ഏകീകരണത്തിനെതിരെ ബദൽ രാഷ്​ട്രീയം അനിവാര്യം -സീതാറാം യെച്ചൂരി

പയ്യന്നൂർ: രാജ്യത്തി​​െൻറ മ​േതതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാവുന്ന വലതുപക്ഷ ഏകീകരണത്തിനെതിരെയുള്ള ബദൽ രാഷ്​ട്രീയം മുന്നോട്ടുവെക്കുന്നത് ഇടതുപക്ഷമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പയ്യന്നൂർ കുന്നരുവിൽ സി.വി. ധനരാജി​​െൻറ മൂന്നാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജന ാധിപത്യവും തകർത്ത് രാജ്യത്തെ ഹിന്ദുരാഷ്​ട്രമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി ആർ.എസ്.എസി​​െൻറ ഉപകരണം മാത്രമാണ്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസനയം അയുക്തവും അശാസ്ത്രീയവുമാണ്. ഇത് ഇന്ത്യയ െ ഇരുണ്ട യുഗത്തിലേക്ക് നയിക്കും.

വർഗീയശക്തികൾക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമാണുണ്ടായത്. എന്നാൽ കേരളവും തമിഴ്നാടും അവർക്ക് കനത്ത തിരിച്ചടി നൽകി. പ്രതിപക്ഷമില്ലാത്ത, കോൺഗ്രസ് രഹിത ഇന്ത്യയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇത ് നടപ്പാക്കുന്നതിനുള്ള തുടക്കമാണ് കർണാടകയിലും ഗോവയിലും ഇപ്പോൾ തുടങ്ങിയത്. ഒരു എം.എൽ.എക്ക് 100 കോടിയിലേറെ രൂപ വില നിശ്ചയിക്കുന്ന കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നത്. ഇത് ജനാധിപത്യമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ ജനങ്ങൾ വ്യാപക അതൃപ്തിയിലായിരുന്നു. പുൽവാമ അക്രമത്തി​​െൻറ പശ്ചാത്തലത്തിൽ രാജ്യരക്ഷയുടെ പേരു പറഞ്ഞ് എതിർപ്പ് മറികടക്കുകയായിരുന്നു. സൈനിക നടപടി പോലും തെരഞ്ഞെടുപ്പിനുവേണ്ടി ഉപയോഗപ്പെടുത്തി.

ബി.ജെ.പിയെ എതിർക്കുന്നവരെയെല്ലാം ജയിലിലടക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യരക്ഷയുടെ പേരിലാണ് ഇങ്ങനെ ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ വിലയ്​ക്കുവാങ്ങിയ മോദി ഇപ്പോൾ ബി.ജെ.പിയെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ജയിലിലടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27,000 കോടിയാണ് ബി.ജെ.പി ചെലവഴിച്ചത്. ഈ പണം നൽകിയ കുത്തകകൾക്കുവേണ്ടിയാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. 46ഓളം പൊതുമേഖല സ്ഥാപനങ്ങളാണ് വിൽപനക്ക് വെച്ചത്. 1957ൽ ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ കേരളത്തിന് ഇന്ത്യക്ക് വഴികാട്ടിയാകാനാവുമെന്നും യെച്ചൂരി പറഞ്ഞു.

ധനരാജ് സ്മാരക മന്ദിരവും ധനരാജ് സ്തൂപവും സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.ഐ. മധുസൂദനൻ അധ്യക്ഷതവഹിച്ചു. പി.കെ. ശ്രീമതി ടീച്ചർ ഫോട്ടോ അനാച്ഛാദനംചെയ്തു. എം.വി. ജയരാജൻ പതാക ഉയർത്തി. സി. കൃഷ്ണൻ എം.എൽ.എ, വി. നാരായണൻ, പി. സന്തോഷ്, കെ.പി. മധു, പണ്ണേരി രമേശൻ എന്നിവർ സംസാരിച്ചു. കെ. വിജീഷ് സ്വാഗതം പറഞ്ഞു. ബഹുജന പ്രകടനവും നടന്നു.

തിരിച്ചടി താൽക്കാലികം; തെറ്റുതിരുത്തി തിരിച്ചുവരും
പയ്യന്നൂർ: ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി താൽക്കാലികമാണെന്നും തെറ്റുതിരുത്തി തിരിച്ചുവരുമെന്നും സി പി എം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി. പയ്യന്നൂർ രാമന്തളി കുന്നരുവിൽ സി.പി.എം പ്രവർത്തകൻ ധനരാജ് അനുസ്മണ സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

ഈ മാസം 22 മുതൽ സി.പി.എം നേതാക്കൾ കേരളത്തിലെ വീടുകൾ സന്ദർശിക്കും. പോരായ്മകൾ പരിശോധിക്കണം. തിരിച്ചടിയുണ്ടായാൽ ജനങ്ങളിലേക്കിറങ്ങുകയാണ് വേണ്ടതെന്ന് എ.കെ.ജിയും ജ്യോതി ബസുവും ഉൾപ്പെടെ നിർദ്ദേശിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റുo നേടി ഇടതു പക്ഷത്തിന് കേരളത്തിൽ തിരിച്ചുവരാനാവും.കോൺഗ്രസിനും ഇടതുപക്ഷത്തിനും തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പാണ്. എന്നാൽ ഇത് സ്വയം വിമർശനപരമായി പരിശോധിച്ച് തെറ്റുതിരുത്താൻ ഇടതുപക്ഷം തയാറാവും. തമിഴ്നാടും കേരളവുമാണ് വർഗീയ ശക്തികളെ മാറ്റിനിർത്തിയത്. കേരളത്തെ അഭിനന്ദിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

കർണാടകയിൽ നടക്കുന്നതുപോലുള്ള കാര്യങ്ങൾ കേരളത്തിലും പ്രതീക്ഷിക്കാം
കണ്ണൂർ: കർണാടകയിൽ നടക്കുന്നതുപോലുള്ള കാര്യങ്ങൾ കേരളത്തിലും പ്രതീക്ഷിക്കാമെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു തെരഞ്ഞെടുപ്പിനുശേഷം ഇത്തരം കാര്യങ്ങൾ പ്രതീക്ഷിച്ചതാണ്​. ഏറ്റവും വൃത്തികെട്ട തരം കുതിരക്കച്ചവടമാണ്​ ബി.ജെ.പി നടത്തുന്നത്​. അത് അവർ തുടർന്നുകൊണ്ടേയിരിക്കും. ഇതര സർക്കാറുകളെ തകിടം മറിച്ച് ബി.ജെ.പി സർക്കാറുകളെ കുടിയിരുത്താനാണ് ശ്രമം. ഇത് നമ്മുടെ ജനാധിപത്യത്തിന് അപകടമാണ്. ഈ രീതി അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപിച്ചവരാണ് കേരളത്തിലുള്ളവർ. കോൺഗ്രസ് അവരുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്. സ്വന്തം ആളുകളെ പാർട്ടിയിൽ ഒന്നിപ്പിച്ചുനിർത്തേണ്ട ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും യെച്ചൂരി പറഞ്ഞു.

Tags:    
News Summary - sitaram yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.