എസ്.​എഫ്.ഐ ആക്രമണം ന്യായീകരിക്കാനാവില്ല; പാർട്ടിയുമായി ബന്ധമുള്ളവരുണ്ടെങ്കിൽ കർശന നടപടി -യെച്ചൂരി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ ആക്രമണത്തെ തള്ളി സി.പി.എം കേന്ദ്രനേതൃത്വവും. ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ലെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.

എസ്.എഫ്.ഐ ഒരു സ്വതന്ത്ര സംഘടനയാണ്. ഓഫീസ് അക്രമിച്ചതിന് പിന്നിൽ പാർട്ടിയുമായി ബന്ധമുള്ളവരുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. രാഹുലിനെതിരെ നടന്ന ആക്രമണം വിശാല പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി. ഇ.ഡി നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ​ പ്രേരിതമായ നീക്കമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ യെച്ചൂരി പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Sitharam yechuri on Rahul gandhi office attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.