കൊച്ചി: ശിവഗിരി ധര്‍മസംഘം ട്രസ്റ്റില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതിനുമുമ്പുള്ള സ്ഥിതി തുടരാന്‍ ഹൈകോടതി ഉത്തരവ്. നവംബര്‍ ആറിലെ സ്ഥിതി രണ്ടുമാസത്തേക്ക് തുടരാനാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഇടക്കാല ഉത്തരവ്. ഈ കാലയളവില്‍ ഭരണച്ചുമതല പഴയ ഭരണസമിതിക്ക് ലഭിക്കും. ശിവഗിരി സന്യാസിമാരായ സ്വാമി കൃഷ്ണാനന്ദ, സ്വാമി സുകൃതാനന്ദ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് നവംബര്‍ ആറിലെ സ്ഥിതി തുടരാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.
ട്രസ്റ്റിലേക്ക് ഓക്ടോബര്‍ 12നാണ് തെരഞ്ഞെടുപ്പ് നടന്നത്. അടുത്തദിവസം തന്നെ ധര്‍മസംഘം ട്രസ്റ്റിന്‍െറ പ്രസിഡന്‍റായിരുന്ന സ്വാമി പ്രകാശാനന്ദ ഓക്ടോബര്‍ 20ന് യോഗം ചേരാന്‍ നോട്ടീസ് നല്‍കി. ഇത് നിയമവിരുദ്ധമാണെന്നും ട്രസ്റ്റിന്‍െറ സ്കീം അനുസരിച്ച് സെക്രട്ടറിയാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഹരജിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള യോഗത്തിന് നോട്ടീസ് നല്‍കുമ്പോള്‍ 16 ദിവസമെങ്കിലും സമയം നല്‍കണമെന്നുമുണ്ട്. ഒക്ടോബര്‍ 20ന് യോഗം ചേരാനുള്ള തീരുമാനത്തിനെതിരെ ഹരജിക്കാര്‍ ആറ്റിങ്ങല്‍ സബ് കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഇത് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷ നല്‍കിയെങ്കിലും തള്ളി. ഇതിനിടെ, നവംബര്‍ ഏഴിന് യോഗം വിളിച്ച് സ്വാമി വിശുദ്ധാനന്ദ പ്രസിഡന്‍റായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹരജിക്കാര്‍ ഈ നടപടിയെയും ചോദ്യംചെയ്തെങ്കിലും ആറ്റിങ്ങല്‍ സബ് കോടതി തള്ളി. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.