ശിവഗിരി: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കാനിരുന്ന ഫ്ലോട്ടിൽനിന്ന് ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമ ഒഴിവാക്കി ശ്രീ ശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്‍റെ നിലപാടിൽ ശിവഗിരി മഠം പ്രതിഷേധിച്ചു.
അദ്വൈതത്തിന്‍റെ ആചാര്യനെന്ന നിലയിൽ ശങ്കരാചാര്യരോട് ആദരവുണ്ട്. ശങ്കരാചാര്യർ കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. എന്നാൽ, ശ്രീ നാരായണ ഗുരു കേരളീയ ജനതക്ക് ആകമാനം ആദരണീയനാണെന്ന യാഥാർഥ്യം ജൂറിമാർ പരിഗണിക്കാതിരുന്നതിൽ ഉത്കണ്ഠയുണ്ടെന്നും ശ്രീനാരായണധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.