കേരളത്തിൽ കേസിൽ ഉൾപ്പെട്ടവരടക്കം മൂന്ന് മാവോവാദികൾ കീഴടങ്ങി

മാനന്തവാടി: കേരളം, കർണാടക, തമിഴ്നാട്​ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന മൂന്ന് മാവോവാദികൾ കീഴടങ്ങി. കർണാടക ചിക്​മഗളൂരു ജില്ല ഭരണകൂടത്തിന് കീഴിലെ പ്രത്യേക സമിതിക്കുമുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ്​ ഇവർ കീഴടങ്ങിയത്. അട്ടപ്പാടി ആസ്ഥാനമായുള്ള ഭവാനി ദളത്തിലെ കന്യ, സുവർണ എന്നീ പേരുകളിൽ അറിയപ്പെടുന്ന കന്യാകുമാരി (32), ഭർത്താവ്​ ശിവു (35), സുമ, സുമതി എന്ന ചിന്നമ്മ (32) എന്നിവരാണ് മാവോയിസ്​റ്റ്​ പുനരധിവാസത്തിനായി കർണാടക സർക്കാർ രൂപവത്​കരിച്ച പ്രത്യേക സമിതിക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ കന്യാകുമാരിക്കെതിരെ വയനാട്ടിലെ വെള്ളമുണ്ടയിലും മേപ്പാടിയിലും രണ്ടു വീതം കേസുകള്‍ നിലവിലുണ്ട്. കോഴിക്കോട്​ വളയത്തും ഇവർക്കെതിരെ കേസുണ്ട്​. ശിവുവിനെതിരെ അട്ടപ്പാടിയിൽ രണ്ട് കേസാണുള്ളത്​. ചിന്നമ്മക്കെതിരെ കേരളത്തിൽ ഒരിടത്തും കേസുകൾ നിലവിലില്ല.

വെള്ളമുണ്ട പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ 2014 ഏപ്രിൽ 24ന്​ പ്രമോദ് എന്ന പൊലീസുകാര​​​െൻറ ബൈക്ക് കത്തിച്ച കേസിലും അതേ വർഷം ഡിസംബർ 22ന് കുഞ്ഞോം ഫോറസ്​റ്റ്​ സ്​റ്റേഷന്‍ ആക്രമണ കേസിലു​ം പ്രതിയാണ് കന്യാകുമാരി. കൂടാതെ മേപ്പാടി പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ കോളനികളില്‍ ആയുധവുമായെത്തിയതുമായി ബന്ധപ്പെട്ട് രജിസ്​റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ പ്രതികൂടിയാണിവർ. 

മൂന്ന് സംസ്ഥാനങ്ങളിലുമായി കന്യാകുമാരിക്കെതിരെ 32 കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു.  ഇവരുടെ ഭര്‍ത്താവ് ശിവു വനംവകുപ്പി​​​െൻറ വാഹനം ആക്രമിച്ച കേസിലെ പ്രതിയാണെന്നാണ്​ പൊലീസ് നൽകുന്ന വിവരം. പതിനഞ്ചു വര്‍ഷത്തിലധികമായി മാവോയിസ്​റ്റ്​ പ്രവര്‍ത്തനങ്ങളിൽ കന്യാകുമാരി സജീവമാണ്​. സൈലൻറ്​ വാലി ദേശീയോദ്യാനത്തി​​​െൻറ മുക്കാലി റേഞ്ച് ഓഫിസ് ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നു. കര്‍ണാടക സ്വദേശിയായ ഇവര്‍ ആധുനിക യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെയു​ള്ളവ ഉപയോഗിക്കുന്നതില്‍ സമർഥയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന രൂപേഷിനൊപ്പമായിരുന്നു ഇവരുടെ പ്രവർത്തനം. മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടുവര്‍ഷം മുമ്പാണ് ശിവുവിനെ വിവാഹം കഴിച്ചത്​. ഇതിൽ ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്. കുട്ടിയുടെ പരിചരണത്തിലെ ബുദ്ധിമുട്ടും ശാരീരിക പ്രശ്നങ്ങളുമാണ് സംഘത്തെ നിയമത്തിനുമുന്നിൽ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. കീഴടങ്ങിയതോടെ ഇവരെ കസ്​റ്റഡിയിൽ വാങ്ങാനുള്ള ശ്രമം കേരള പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കീഴടങ്ങിയ മാവോവാദി കന‍്യാകുമാരിക്ക് മ​ല​പ്പു​റം ജില്ലയിൽ ആറ് കേസുകൾ
ക​ർ​ണാ​ട​ക ചി​ക്മം​ഗ​ളൂ​രു ജി​ല്ല ക​ല​ക്ട​ർ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി ക​ർ​ണാ​ട​ക സ്വ​ദേ​ശി ക​ന‍്യാ​കു​മാ​രി​ക്ക് (29) മ​ല​പ്പു​റം ജി​ല്ല​യി​ലെ നാ​ല്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ ആ​റ് കേ​സു​ക​ൾ. വ​ഴി​ക്ക​ട​വ്, പൂ​ക്കോ​ട്ടും​പാ​ടം, പോ​ത്തു​ക​ല്ല്, എ​ട​ക്ക​ര സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ളു​ള്ള​ത്. 2013-2016 കാ​ല​യ​ള​വി​ലാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. വ​ഴി​ക്ക​ട​വ്, പൂ​ക്കോ​ട്ടും​പാ​ടം സ്​​റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ടും മ​റ്റി​ട​ങ്ങ​ളി​ൽ ഓ​രോ കേ​സു​മാ​ണു​ള്ള​ത്. 

രാ​ജ‍്യ​ദ്രോ​ഹം, ആ​യു​ധം കൊ​ണ്ടു​ന​ട​ക്ക​ൽ, അ​ന‍്യാ​യ​മാ​യി സം​ഘം ചേ​ര​ൽ, ആ​ദി​വാ​സി​ക​ളെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ കു​റ്റം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​ണ്​ കേ​സ്. നി​ല​മ്പൂ​ർ, വ​യ​നാ​ട് വ​ന​മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച മാ​വോ​വാ​ദി സം​ഘ​ത്തി​ൽ ക​ന‍്യാ​കു​മാ​രി​യു​ടെ സാ​ന്നി​ധ‍്യം പൊ​ലീ​സ് ഉ​റ​പ്പി​ച്ചി​രു​ന്നു. കോ​ള​നി​ക​ളി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘ​ത്തി​ൽ ഇ​വ​രെ ആ​ദി​വാ​സി​ക​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് പൊ​ലീ​സ് പു​റ​ത്തു​വി​ട്ട ലു​ക്കൗ​ട്ട് നോ​ട്ടീ​സി​ലും ഇ​വ​രു​ടെ ഫോ​േ​ട്ടാ​യു​ണ്ട്.

പാ​ല​ക്കാ​ട് ഭ​വാ​നി ദ​ള​ത്തി‍​​​െൻറ ക​മാ​ൻ​ഡ​ർ കൂ​ടി​യാ​യ ക​ന‍്യാ​കു​മാ​രി നാ​ടു​കാ​ണി ദ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ണ് നി​ല​മ്പൂ​ർ, വ​യ​നാ​ട് കാ​ടു​ക​ളി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​വ​രു​ടെ കൂ​ടെ കീ​ഴ​ട​ങ്ങി​യ സു​രേ​ഷ് എ​ന്ന ശി​വു, സു​മ​തി എ​ന്ന സു​മ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​ര​ള​ത്തി​ൽ ഈ ​പേ​രി​ൽ കേ​സി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ സു​രേ​ഷി‍​​​െൻറ കേ​ര​ള​ത്തി​ലെ സാ​ന്നി​ധ്യ​ത്തെ​കു​റി​ച്ച്​ പൊ​ലീ​സി​ന്​ സം​ശ​യ​മു​ണ്ട്. മ​റ്റേ​തെ​ങ്കി​ലും പേ​രി​ൽ ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്നോ​യെ​ന്ന​ത്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - six case against maoist leadear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.