തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്ക ുറക്കാനുളള തീരുമാനത്തിെൻറ ഉത്തരവ് പുറത്തിറങ്ങി. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസം ആറ് ദിവസത്ത െ ശമ്പളമാണ് പിടിക്കുക.
ഇരുപതിനായിരം രൂപയിൽ താഴെ ഗ്രോസ് സാലറിയുള്ളവർക്ക് ഉത്തരവ് ബാധകമല്ല. മാറ്റിവെക്കുന്ന ശമ്പളം പ്രത്യേക സ്പെഷൽ ട്രഷറി സേവിങ് അക്കൗണ്ടിൽ നിക്ഷേപിക്കും. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകിയ ഉദ്യോഗസ്ഥർക്ക് ഉത്തരവ് ബാധകമല്ല. കൂടാതെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളത്തിൽനിന്നും 30 ശതമാനവും പിടിക്കും. നടപടി ഗുരുതര പ്രതിസന്ധി കാരണമാണെന്ന് ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭ യോഗത്തിൽ നിർദേശം അവതരിപ്പിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസകാണ് ഒരു മാസത്തെ ശമ്പളം നൽകുന്നതിന് പകരമായി ഈ നിർദേശം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.