ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. വൻ ദുരന്തം ഒഴിവായി. ദേശീയ പാതയിൽ ആറുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കാർ യാത്രികരായ വള്ളികുന്നം കടുവിനാൽ സ്വദേശികളായ പള്ളിക്കൽ തറയിൽ തങ്ങൾ (52), ആബിദ (59), രാമഞ്ചിറ വടക്കതിൽ അബ്ദുൽ അസീസ് (60), ഷാലുദ്ദീൻ (42), ഷാജഹാൻ (42), ഇടയൻ കുറ്റിയിൽ സത്താർ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അബ്ദുൽ അസീസിെൻറ മകളുടെ ഭർത്താവ് കടത്തിലേത്ത് നവാസിെൻറ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. എറണാകുളത്തുനിന്നും ഇന്ധനവുമായി കുളത്തൂപ്പുഴയിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 ഒാടെയായിരുന്നു സംഭവം. പാടത്തേക്ക് മറിഞ്ഞ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡിൽ എത്തിച്ചു.
തുടർന്ന് മറ്റൊരു ടാങ്കർ എത്തിച്ച് മറിഞ്ഞ ലോറിയിലെ ഇന്ധനം അതിലേക്ക് മാറ്റി. ഈ സമയങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം പൊലീസ് പൂർണമായും തടഞ്ഞു. വൈകീട്ട് നാലോടെയാണ് ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഹരിപ്പാട്, കായംകുളം ആലപ്പുഴ എന്നിവിടങ്ങളിലുള്ള അഗ്നിരക്ഷാസേനയുടെ അഞ്ച് യൂനിറ്റ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. കൂടാതെ ഹരിപ്പാട്, തൃക്കുന്നപ്പുഴ, വീയപുരം, അമ്പലപ്പുഴ പൊലീസും റാപിഡ് റെസ്ക്യൂ ടീം, ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീമും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെൻറ് സിവിൽ ഡിഫൻസ് ടീമും നാട്ടുകാരും ചേർന്ന് റോഡ് ഗതാഗതം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.