ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആറ്​ സ്​പെഷൽ ട്രെയിനുകൾ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​റ്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ളാ​ണ്. കോ​ട്ട​യം-​തി​രു​വ​ല്ല-​ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ലാ​ണ്​ സ​ർ​വി​സ്.

സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ​നി​ന്ന്​ ഡി​സം​ബ​ർ 17ന്​ ​രാ​ത്രി 7.20ന്​ ​പു​റ​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ട്രെ​യി​ൻ (07109) 18ന് ​രാ​ത്രി 11.45ന്​ ​​കൊ​ല്ല​ത്തെ​ത്തും. കൊ​ല്ലം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​​ ഡി​സം​ബ​ർ 19ന്​ ​പു​ല​ർ​ച്ച 2.30ന്​ ​പു​റ​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ട്രെ​യി​ൻ (07110) 20ന്​ ​പു​ല​ർ​ച്ച 6.45ന്​ ​സെ​ക്ക​ന്ദ​രാ​ബാ​ദി​ലെ​ത്തും. ക​ച്ചെ​ഗു​െ​ഡ​യി​ൽ​നി​ന്ന്​ ഡി​സം​ബ​ർ 19ന്​ ​വൈ​കീ​ട്ട്​ 6.30ന്​ ​പു​റ​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ട്രെ​യി​ൻ (07053) 20ന്​ ​രാ​ത്രി 9.40ന്​ ​കൊ​ല്ല​ത്തെ​ത്തും. ഡി​സം​ബ​ർ 21ന്​ ​രാ​ത്രി 12.45ന്​ ​കൊ​ല്ല​ത്തു​നി​ന്ന്​ മ​ട​ങ്ങു​ന്ന സ്​​പെ​ഷ​ൽ ട്രെ​യി​ൻ (07054) 22ന്​ ​പു​ല​ർ​ച്ച ആ​റി​ന്​ ക​ച്ചെ​ഗു​ഡെ​യി​ലെ​ത്തും.

ഡി​സം​ബ​ർ 20ന്​ ​പ​ു​ല​ർ​ച്ച 4.20ന്​ ​ക​ച്ചെ​ഗു​ഡെ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ട്രെ​യി​ൻ (07141) 21ന്​ ​രാ​ത്രി 9.40ന്​ ​കൊ​ല്ല​ത്തെ​ത്തും. ഡി​സം​ബ​ർ 22ന്​ ​രാ​ത്രി 12.45ന്​ ​െ​കാ​ല്ല​ത്തു​നി​ന്ന്​ പു​​റ​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ട്രെ​യി​ൻ (07142) 23ന്​ ​രാ​ത്രി 10ന്​ ​ക​ച്ചെ​ഗു​ഡെ​യി​ലെ​ത്തും.

Tags:    
News Summary - Six special trains for Sabarimala pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.