സുൽത്താൻ ബത്തേരി: വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കൊന്നുതിന്ന കടുവക്കായി ആറാം ദിവസവും തിരച്ചിൽ. മൂന്നിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പരിസരത്തുകൂടെ പോയ കടുവ പക്ഷേ കൂട്ടിൽ കയറിയില്ല.
സാഹചര്യങ്ങൾ അനുകൂലമായാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനുള്ള സംഘം സജ്ജമാണ്. ഇവർക്കൊപ്പം കുങ്കിയാനകളുമുണ്ട്.
കടുവയെ ഇന്നലെയാണ് വനം വകുപ്പ് തിരിച്ചറിഞ്ഞത്. വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണിത്. ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷാണ് കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ പാതിതിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തെ പല മേഖലകളിലും കടുവയെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുവെന്ന തെളിവുണ്ടെങ്കിലും തിരച്ചിൽ ഫലപ്രദമാകുന്നില്ല. ഇന്നലെ വനംവകുപ്പ് 36 ക്യാമറകളുമായി 80 പേരടങ്ങുന്ന പ്രത്യേക സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. ദൗത്യസംഘം വെടി വെക്കാൻ പഴുത് തേടി ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.