കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരെ കുറ്റ്യാടിയിൽ ബുധനാഴ്ച നടന്ന സി.പി.എം പ്രതിഷേധ പ്രകടനത്തിൽ ജില്ല സെക്രട്ടറി പി. മോഹൻ, ഭാര്യ കെ.കെ. ലതിക എന്നിവർക്കെതിരെ വിളിച്ച മുദ്രാവാക്യങ്ങൾ ജാഥ നയിച്ചവർക്ക് പാരയായി.
ജില്ല സെക്രട്ടറി സീറ്റ് വിറ്റു എന്നർഥം വരുന്ന മുദ്രാവാക്യങ്ങളാണ് ചില യുവാക്കൾ വിളിച്ചത്. ഇതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതാടെ കെ.പി. കുഞ്ഞമ്മദ്കുട്ടിക്ക് സ്ഥാനാർഥിത്വം ലഭിക്കാനുള്ള അവസരം അടഞ്ഞ അധ്യായമായി മാറിയെന്നാണ് പാർട്ടി പ്രവർത്തകർ അഭിപ്രായപ്പെട്ടത്.
പത്രിക നൽകുന്ന സമയം വരെ പ്രേക്ഷാഭ പരിപാടികൾ നടത്തി അനുകൂല തീരുമാനം ഉണ്ടാക്കിക്കാനാണ് ശ്രമിക്കുന്നതെന്ന് ബുധനാഴ്ച ജാഥക്ക് േനതൃത്വം നൽകിയവർ മാധ്യങ്ങളോട് പറഞ്ഞിരുന്നു.
കുറ്റ്യാടി േലാക്കൽ കമ്മിറ്റിയിലെ മിക്ക മെംബർമാരും പ്രകടനത്തിൽ പെങ്കടുത്തിരുന്നു. സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാനും അനുസരിക്കാനും ബുധനാഴ്ച നടന്ന ഏരിയ കമ്മിറ്റി േയാഗം തീരുമാനിച്ചതായും പറയുന്നു.
കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, ജില്ല സെക്രട്ടറി പി. മോഹനൻ, സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.പി. കുഞ്ഞമ്മദ്കുട്ടി, സി.ഭാസ്കരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ.ലതിക, കെ.കെ.ദിനേശൻ, ഏരിയ സെക്രട്ടറി കെ.കെ.സുരേഷ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.