മദ്യത്തിന്‍റെ മണം മദ്യപിച്ചതിന്​ തെളിവല്ല, സ്വകാര്യസ്ഥലത്ത് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നത് കുറ്റകരവുമല്ല -ഹൈ​കോ​ട​തി

കൊ​ച്ചി: മ​ദ്യ​ത്തി​െൻറ ഗ​ന്ധ​മു​ണ്ടാ​യ​തു​കൊ​ണ്ട്​ മാ​ത്രം ഒ​രാ​ൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. സ്വ​കാ​ര്യ സ്ഥ​ല​ത്ത് മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കാ​തെ മ​ദ്യ​പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്നും ജ​സ്​​റ്റി​സ് സോ​ഫി തോ​മ​സി​െൻറ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മ​ദ്യ​പി​ച്ച്​ പൊ​തു​സ്ഥ​ല​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ച് വി​ല്ലേ​ജ് അ​സി​സ്​​റ്റ​ൻ​റി​നെ​തി​രെ കാ​സ​ർ​കോ​ട് ബ​ദി​യ​ഡു​ക്ക പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സും കോ​ട​തി റ​ദ്ദാ​ക്കി.

2013 ഫെ​ബ്രു​വ​രി 26ന്​ ​മ​ണ​ൽ​വാ​ര​ൽ കേ​സി​ലെ ഒ​രു പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ത​നി​ക്കെ​തി​രെ മ​ദ്യ​പി​ച്ചു പൊ​തു​സ്ഥ​ല​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന്​ കേ​െ​സ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ​കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ല്ലേ​ജ്​ അ​സി​സ്​​റ്റ​ൻ​റ്​ സ​ലീം ​കു​മാ​റാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വൈ​കു​േ​ന്ന​രം ഏ​ഴി​ന്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. എ​ന്നാ​ൽ, ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ത്ത​ത്.

ഹ​ര​ജി​ക്കാ​ര​ൻ സ്വ​യം നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത വി​ധം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നാ​ണ്​ എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക്​ ഇ​യാ​ളെ കൊ​ണ്ടു​പോ​യ​താ​യി രേ​ഖ​ക​ളി​ല്ലെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - smell of alcohol is not evidence of drunk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.