കൊച്ചി: വിദ്യാർഥിനി സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേട ി വയനാട്ടിലെ ബത്തേരി ഗവ. സർവജന ഹൈസ്കൂൾ വൈസ് പ്രിൻസിപ്പലും അധ്യാപകനും ഹൈകോടതിയി ൽ. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി പെ ാലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, അധ്യാപകൻ സി.വി. ഷജിൽ എന്നിവർ മുൻകൂർ ജാമ്യഹരജി നൽകിയത്. ഹരജിയിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാറിെൻറ വിശദീകരണം തേടി.
കഴിഞ്ഞ 20ലെ സംഭവത്തെത്തുടർന്നുണ്ടായ പൊതുജന പ്രതിഷേധത്തിന് പുകമറയിടാനാണ് അനാവശ്യമായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഹൈസ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസുകളിലായി 805 കുട്ടികളാണ് പഠിക്കുന്നത്. 35 അധ്യാപകരുമുണ്ട്. സംഭവം നടന്ന വിവരം താൻ അറിയുമ്പോഴേക്കും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെന്നും പിന്നാലെ താനുൾപ്പെടെയുള്ള അധ്യാപകർ ആശുപത്രിയിലെത്തിയെന്നും മോഹനൻ ഹരജിയിൽ പറയുന്നു.
കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നാണ് കേസ്. ഇത് ശരിയല്ല. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ച് െനഗറ്റിവ് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ക്ലാസിന് പുറത്ത് വരാന്തയിൽ കസേരയിലിരിക്കുന്ന ഷഹലക്കുചുറ്റും കുട്ടികൾ കൂടിനിൽക്കുന്നത് കണ്ടാണ് സ്ഥലത്തെത്തിയതെന്നും കുട്ടിക്ക് ശുദ്ധവായു ലഭിക്കെട്ടയെന്ന് കരുതി മറ്റുള്ളവരോട് ക്ലാസിൽ പോകാൻ പറയുകയാണ് ചെയ്തതെന്നും ഷജിലിെൻറ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.