തിരുവനന്തപുരം: കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന് മന്ത്രി കെ.കെ. ശൈലജയുടെ മുന്നറിയിപ്പ്. ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു. ആറ് ജില്ലകളിൽ ജാഗ്രത പുലർത്തണം.
തിരുവനന്തപുരത്ത് പ്രത്യേകശ്രദ്ധ വേണം. കന്യാകുമാരിയിൽ നിന്നടക്കം നിരവധിപേർ വരുന്നുണ്ട്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് നടത്തിയ ആൻറി ബോഡി ടെസ്റ്റ് പരിശോധനഫലം ഉടൻ വരും. ഗുരുതര സ്ഥിതിയില്ലെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടൻ പ്രഖ്യാപിക്കും.
വഞ്ചിയൂർ സ്വദേശിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഇക്കാര്യം കലക്ടറുമായി സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് കലക്ടറും ആരോഗ്യപ്രവർത്തകരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. വഞ്ചിയൂർ സ്വദേശിയുടെ കേസിൽ എന്തുകൊണ്ട് സ്രവം എടുക്കാൻ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.