തൃശൂർ: പ്രളയാനന്തര കേരളം നേരിട്ട ഏറ്റവും വലിയ നഷ്ടം എന്താണ്?. വിലപ്പെട്ട ജീവനുക ൾ, കാലങ്ങളുടെ സമ്പാദ്യം...പറയാൻ പലതുെണ്ടങ്കിലും വലിയൊരു സ്വത്ത് ഏെറ ബാധിക്കപ്പെട്ടതിെൻറ പിറകോട്ടടി നേരിടുകയാണ് കേരളം. ജീവനില്ലാത്ത മണ്ണ്.. ഫലഭൂയിഷ്ടത കുറഞ്ഞ് പലയിടത്തും കൃഷിക്ക് യോഗ്യമല്ലാതായി. വെള്ളവും ഇൗർപ്പവും പിടിച്ചു നിർത്താനാവാതെ ചൂടിെൻറ കൂടാരമായി. മണ്ണിെൻറ ജീവൻ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് ശാസ്ത്രജ്ഞരും കർഷകരും. ലോക മണ്ണ് സംരക്ഷണ ദിനമായ ബുധനാഴ്ച ഇൗ ദിശയിലുള്ള വലിയൊരു ചുവടുവെപ്പിെൻറ നാൾ കൂടിയാണ്.
മണ്ണിനെപ്പറ്റി എല്ലാ വിവരങ്ങളുമുള്ള മൊബൈൽ ആപ്ലിക്കേഷൻ ‘മാം’ (മൊബൈൽ ആപ്ലിക്കേഷൻ ഒാൺ മണ്ണ്) മണ്ണ് പര്യവേക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ച സംസ്ഥാന മണ്ണ് ദിനത്തിൽ ഇത് പ്രകാശനം ചെയ്യേണ്ടതായിരുന്നു. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ നവീകരിക്കാനായി മാറ്റിവെച്ചു. മാർച്ച് 31നകം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 18,000ൽ അധികം കർഷകർക്ക് ആപ്പ് ലഭ്യമാവും. തൃശൂർ ജില്ലയിൽ ഇൗമാസം 27ന് പ്രകാശനം ചെയ്യും. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ്പ് അതത് സ്ഥലത്തെ മണ്ണിെൻറ ജൈവിക ഘടനയും കാർഷിക ഉപയുക്തതയും പറഞ്ഞുതരും. രാജ്യത്ത് ഇത്തരമൊരു ആപ്പ് ആവിഷ്കരിക്കുന്ന ആദ്യ സംസ്ഥാനമാവും കേരളം. മേൽമണ്ണാകെ ഒലിച്ചു പോയ പ്രളയമാണ് കടന്നുപോയത്. എവിടെ എന്തു നട്ടാലും മുളയ്ക്കുന്ന ‘നമ്മുടെ സ്വന്തം’ മണ്ണാണ് പ്രളയമെടുത്തത്. വേരിനും ഇലക്കും മുകളിൽ മണ്ണുമൂടി. ‘ഫൈൻ ക്ലേ’ എന്ന നേർത്ത കളിമണ്ണ് പരന്നതുവഴി ഇലയുടെയും വേരിെൻറയും ശ്വസന നാളികളാണ് അടഞ്ഞത്. സ്വാഭാവികമായും ചെടികൾ ‘ചത്തു’. പ്രളയം ഏറെ ദോഷമുണ്ടാക്കിയ പെരിയാറിെൻറ കരകളിലെ ജാതി കൃഷി പാടെ തുടച്ചു നീക്കപ്പെടാൻ ഒരു കാരണം ഇതാണ്. പ്രളയത്തിൽ മണ്ണിെൻറ അമ്ലത്വം കൂടി, പൊട്ടാഷ് കുറഞ്ഞു.
വെള്ളം ഉള്ളിലേക്ക് ഉൗറ്റിയെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ട മണ്ണാണ് ഇന്ന് അധികവും. അതോടെ മണ്ണിനു ചൂടു കൂടി. പ്രളയത്തിനു തൊട്ടുപിന്നാലെ നദികളും മറ്റു തണ്ണീർത്തടങ്ങളും വറ്റിയതിന് ഒരു കാരണം ഇതാണെന്ന് മണ്ണ് ഗവേഷണ രംഗത്തുള്ളവർ പറയുന്നു. പ്രളയത്തിനു ശേഷം ചിലയിടങ്ങളിൽ മണൽ മാത്രമായി. അത്തരം ഭൂമിയിൽ ചെളിയും ജൈവ വളവും ചേർത്ത് ഫലഭൂയിഷ്ടത വീണ്ടെടുക്കുന്ന പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ചെളി മാത്രമായ മണ്ണിൽ മണൽ മിശ്രിതമാക്കുകയാണ്. ജലാംശം നിലനിർത്താൻ വേണ്ടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.