സോളാർ കേസ്​: ഉമ്മൻചാണ്ടിയുടെ ഹരജി ഇന്ന്​ കോടതി പരിഗണിക്കും

കൊച്ചി: സോളാർ കമിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷ​​െൻറ പരിഗണനാവിഷയങ്ങളിൽ ഇടത് സർക്കാർ മാറ്റം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം. കത്തി​​െൻറ അടിസ്​ഥാനത്തിൽ മാത്രമാണ്​ അന്വേഷണം നടന്ന​തെന്നും തനിക്ക്​ സ്വാഭാവിക നീതി ലഭിച്ചില്ലെന്നും ഹരജിയിൽ പറയുന്നു. 

സരിതയുടെ  കത്ത് ചർച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സരിതയുടെ കത്ത് കമ്മിഷ​​െൻറ പരിഗണനാ വിഷയങ്ങളിൽ ഒന്നുമാത്രമാണെന്നാണ്​ സർക്കാർ നിലപാട്. ഇക്കാര്യം വ്യക്​തമാക്കി ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും. 

Tags:    
News Summary - Solar Case: High Court Consider Oommen Chandi's Plea - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.