തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് ഇതുസംബന്ധിച്ച നിയമോപദേശം സർക്കാറിന് നല്‍കി.
സോളാർ കേസന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ഉൾപ്പെടെ രജിസ്റ്റർ ചെയ്യാനും ഇതിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു. അറ്റോണി ജനറൽ, ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) എന്നിവരുടെ നിയമോപദേശം തേടിയ ശേഷമായിരുന്നു നടപടി.
എന്നാൽ, ഇക്കാര്യങ്ങളിൽ ചില നിയമപ്രശ്നങ്ങൾ ഉയർന്നു. സോളാർ കമീഷൻ സർക്കാർ നിശ്ചയിച്ച ടേംസ് ഒാഫ് റഫറൻസിന് പുറത്തുള്ള കാര്യങ്ങൾ അന്വേഷിച്ചോ, സ്വന്തം നിലക്ക് ഉത്തരവ് ഇറക്കി അന്വേഷണ പരിധി വ്യാപിപ്പിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് നിയമപ്രശ്നമായി ഉയർന്നത്. ആ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതി മുൻ ജഡ്ജി കൂടിയായ അരിജിത് പസായത്തിനോട് നിയമോപദേശം തേടിയത്.
റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കാനായി വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെയാണ് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചത്. നിയമോപദേശത്തിെൻറ വിശദാംശങ്ങൾ ലഭ്യമല്ല. തുടർനടപടികൾ കൈക്കൊള്ളുന്നതിൽ തെറ്റില്ലെന്ന നിലയിലാണ് നിയമോപദേശം. പ്രത്യേക നിയമസഭ സമ്മേളനത്തിൽ സർക്കാറിന് തങ്ങളുടെ നിലപാട് കടുപ്പിക്കാൻ നിയമോപദേശം സഹായകമാകും. ഇൗ നിയമോപദേശവും മുമ്പ് ലഭിച്ച നിയമോപദേശങ്ങളുമുൾപ്പെടെയാകും സോളാർ കമീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ െവക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.