സോളാര്‍: ശങ്കർ റെഡ്ഡിക്കെതിരായ പരാതി കോടതി തള്ളി

തിരുവനന്തപുരം: സോളാര്‍ കമീഷനിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നല്‍കിയ പരാതികളില്‍ നടപടിയെടുക്കാതെ മുൻ വിജിലൻസ് മേധാവി ശങ്കർ റെഡ്ഡി പൂഴ്ത്തിയെന്ന പരാതി കോടതി തള്ളി. പരാതികളിൽ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എ. ബദറുദ്ദീന്‍ പരാതി തള്ളിയത്.

ശങ്കർറെഡ്ഡി വിജിലൻസ് മേധാവിയായിരിക്കെ ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് എന്നിവർക്കെതിരെ ഹരജിക്കാരനായിരുന്ന പായ്ച്ചിറ നവാസ് പരാതി നൽകിയിരുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി ആറു മാസത്തിന് ശേഷം പരാതി ലഭിച്ചില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതേതുടർന്നാണ് നവാസ് കോടതിയിൽ ഹരജി നൽകിയത്.

സമാനമായ പരാതി ഹൈകോടതി തള്ളിയിരുന്നതിനാലാണ് കേസിൽ അന്വേഷണം നടത്താതിരുന്നതെന്നാണ് വിജിലൻസ് സ്വീകരിച്ച നിലപാട്. കൂടാതെ, ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ പരാതിക്കാരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ശങ്കർറെഡ്ഡി വിജിലൻസ് മേധാവി ജേക്കബ് തോമസിന് കത്ത് നൽകിയിരുന്നു. ഈ കത്ത് ക്രമവിരുദ്ധമാണെന്ന ഉപഹരജിയും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ രണ്ട് ഹരജികളുമാണ് കോടതി തള്ളിയത്.

 

Tags:    
News Summary - solar case sankar reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.