കൊല്ലം: സോളാർ കേസിലെ വിവാദമായ സരിതയുടെ കത്ത് സംബന്ധിച്ച ഒറിജിനൽ രേഖകൾ പത്തനംതിട്ട ജയിലിൽ ഇല്ലെന്ന് ജയിൽ സൂപ്രണ്ടിെൻറ മൊഴി. 21 പേജുണ്ടായിരുന്ന കത്ത് പിന്നീട് 28 പേജായി മാറിയതിന് പിന്നിൽ സരിതയും ഗണേഷ്കുമാർ എം.എൽ.എയും തമ്മിലെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ ജേക്കബ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയുടെ വിസ്താരവേളയിലാണ് രേഖകളുടെ ഒറിജിനൽ കാണാനില്ലെന്ന് ജയിൽ സൂപ്രണ്ട് കോടതിയിൽ മൊഴി നൽകിയത്.
തനിക്ക് മുമ്പുണ്ടായിരുന്ന ജയിൽ മേധാവി തനിക്ക് കൈമാറിയ രേഖകളിൽ ഇൗ കത്ത് സംബന്ധിച്ച വിവരങ്ങളില്ലെന്നാണ് ജയിൽ സൂപ്രണ്ട് മൊഴി നൽകിയത്. ജയിൽ രേഖകൾ പരിശോധിച്ചതിൽ ഒറിജിനൽ കാണാനായില്ല. ഒറിജിനലിേൻറതെന്ന് കരുതുന്ന ഫോേട്ടാ കോപ്പി മാത്രമാണ് അവിടെയുള്ളത്. സോളാർ കേസിൽ മറ്റ് പ്രതികൾ ജയിൽവാസം അനുഭവിച്ചതിെൻറ രേഖകൾ അവിടെ ഉണ്ടെന്നും സൂപ്രണ്ട് മൊഴി നൽകി. കേസ് 24ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് ഉമ്മൻ ചാണ്ടി ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
സോളാർ കമീഷൻ റിപ്പോർട്ട്, കമീഷൻ മുമ്പാകെ സരിത ഹാജരാക്കിയ കത്തിെൻറ ഒറിജിനൽ എന്നിവ ഹാജരാക്കണമെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി. കത്തിെൻറ ഒറിജിനൽ രേഖകൾ ജയിലിൽനിന്ന് കാണാതായത് സംബന്ധിച്ച് വിജിലൻസിന് പരാതി നൽകുമെന്ന് പരാതിക്കാരനായ സുധീർ ജേക്കബ് പറഞ്ഞു. സരിത തെൻറ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് നൽകുന്നതിനായി ജയിലിൽെവച്ച് എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയടക്കം യു.ഡി.എഫിലെ പ്രമുഖ രാഷ്ട്രീയനേതാക്കൾ പീഡിപ്പിച്ചെന്നും മറ്റും ആരോപിക്കുന്ന ഭാഗങ്ങൾ പിന്നീട് കൂട്ടിേച്ചർത്തതാണെന്നാണ് സുധീർ ജേക്കബ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.