സോളാർ കേസ്: മജിസ്​ട്രേറ്റിനെതിരെ പരാതിയുമായി വി.എസ്​ 

ന്യൂഡൽഹി: എറണാകുളം അഡീഷണൽ സി.ജെ.എം എൻ.വി രാജുവിനെതിരെ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദ​​െൻറ പരാതി. സോളാർ കേസിൽ സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്ത മജിസ്​ട്രേറ്റിനെതിരെ നടപടി എടുക്കണമെന്നാവശ്യ​പ്പെട്ട്​ സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്കാണ്​ വി.എസ്​ പരാതി നൽകിയത്​. 

രാജു​വിനെതിരായ അന്വേഷണം ഹൈകോടതി അവസാനിപ്പിച്ചിരുന്നുവെന്നും യു.ഡി.എഫ്​ സർക്കാറി​​െൻറ കാലത്ത്​ അദ്ദേഹത്തിന്​ സ്​ഥാനക്കയറ്റം നൽകിയെന്നും വി.എസ്​ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മജിസ്​ട്രേറ്റി​​െൻറ തെറ്റായ നടപടികൾ​െക്കതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയതായി വി.എസും സ്​ഥിരീകരിച്ചു. 

Tags:    
News Summary - Solar Case: VS Complaint Against Majistrate - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.