കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സമ്മേളനം 2022 മെയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കും. 'വിശ്വാസത്തിന്‍റെ അഭിമാനസാക്ഷ്യം- വിമോചനത്തിന്‍റെ പാരമ്പര്യം' എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന സമ്മേളനം സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍റെ രണ്ടാം സംസ്ഥാന സമ്മേളനം കൂടിയാണ്.
പ്രഖ്യാപന സമ്മേളനം സാമൂഹിക പ്രവർത്തകനും പൗരത്വ സമര നായകനുമായ മൗലാനാ താഹിർ മദനി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന പ്രഖ്യാപന പരിപാടിയിൽ ജമാത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്‌മാൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് പി.വി. റഹ്മാബി, ജി.ഐ.ഒ പ്രസിഡന്‍റ് അഡ്വ തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സാലാഹുദ്ധീൻ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം യു.പി. സിദ്ദീഖ്, ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് സി.പി. ഹാരിസ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ സ്വാഗതവും സോളിഡാരിറ്റി കണ്ണൂർ ജില്ല പ്രസിഡന്‍റ് സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. പ്രഖ്യാപന സമ്മേളനത്തിന്‍റെ ഭാഗമായി കണ്ണൂർ നഗരത്തിൽ യുവജന റാലിയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.