തിരുവനന്തപുരം: ഉന്നതർക്കെതിരെ നടപടിയെടുക്കുന്നതിനാൽ വിജിലൻസിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സത്യസന്ധമായി പ്രവർത്തിക്കുേമ്പാൾ വിജിലൻസിെൻറ മനോവീര്യം തകർക്കാൻ പല ഭാഗത്തു നിന്നും ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വൈകുന്നതെന്തുകൊണ്ടെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ചവറ കെ.എം.എം.എല്ലിലെ മഗ്നീഷ്യം ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ടോം ജോസിനെ സര്‍വീസില്‍ നിന്നും സസ്പെൻറ് ചെയ്യാന്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇതിന് പുറമെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോം ജോസിെൻറ വീട്ടില്‍ വിജിലന്‍സ് പരിശോധനയും നടത്തിയിരുന്നു.
അഴിമതിക്കെതിരെയുള്ള വിവിധ കോടതി ഉത്തരവുകളും സംസ്ഥാന സര്‍ക്കാരിെൻറ പിന്തുണയും കൊണ്ട് മാത്രമാണ് വിജിലന്‍സ് നിലനിന്ന് പോവുന്നത്. ഉന്നതര്‍ക്കെതിരെ കേസ് നടത്തി തുടങ്ങിയപ്പോള്‍ തന്നെ വിജിലന്‍സിനെ തകര്‍ക്കാന്‍ പലഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.