ആൾമാറാട്ടം നടത്തി അമ്മയെ അഗതിമന്ദിരത്തിലാക്കിയ മകന് പിഴശിക്ഷ

അടൂർ: ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ വിധിച്ച് അടൂര്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍. മാതാവിനെ രാത്രി തെരുവിലെത്തിച്ചശേഷം, വഴിയില്‍ അജ്ഞാത വയോധികയെ കണ്ടെത്തിയെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറയുകയും പൊലീസിനെ തെറ്റദ്ധരിപ്പിച്ച് അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം അഭയ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്ത തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരമൂട് അനിതവിലാസത്തില്‍ അജികുമാര്‍, ഭാര്യ ലീന എന്നിവർക്കാണ് അടൂര്‍ ആർ.ഡി.ഒ മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍ 5000 രൂപ പിഴയിട്ടത്.

കേരളത്തില്‍ ആദ്യമായാണ് ഇത്തരം ശിക്ഷാവിധിയെന്നാണ്​ വിവരം. അമ്മയെ ഏറ്റെടുത്ത് സുരക്ഷിത താമസം, ആഹാരം, വസ്ത്രം, മരുന്ന്, വൈദ്യസഹായം എന്നിവ യഥാവിധി മകന്‍ നൽകണമെന്നും ഇതിൽ വീഴ്ച ഉണ്ടായാല്‍ അടൂര്‍ എസ്.എച്ച്.ഒ നടപടി സ്വീകരിച്ച് ട്രൈബ്യൂണലിൽ റിപ്പോര്‍ട്ട് നൽകണമെന്നുമാണ്​ ഉത്തരവ്​.

പിഴത്തുക പ്രതിയായ അജികുമാര്‍ ട്രഷറിയില്‍ അടച്ച് രസീത് ട്രൈബ്യൂണലില്‍ സമര്‍പ്പിക്കണം. അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല നല്‍കിയ പരാതിയിലാണ് ഉത്തരവ്.

Tags:    
News Summary - Son fined for impersonating mother and putting her in mental hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.